• Fazfari Educational Complex, Padinhattumuri, Malappuram
  • info@fazfari.org

Fazfari Literature Festival

  1. Home
  2. Fazfari Literature Festival

ഫസ്ഫരി ലിറ്ററേച്ചർ ഫെസ്റ്റിവൽ 2k25

ഫസ്ഫരി ലിറ്ററേച്ചർ ഫെസ്റ്റിവൽ ജൂലൈ 1,2,3,4 ദിനങ്ങളിലായി നടത്തപെടുകയുണ്ടായി. 3 വേദികളിലായി 20 ൽ പരം session കളായിട്ടുള്ള പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ കെ. പി രാമാനുണ്ണി നിർവഹിക്കുകയുണ്ടായി.സാമൂഹ്യ സംഘർഷങ്ങളുടെ വർത്തമാനകാലത്ത് സ്നേഹ സഹവർത്തനത്തിന്റെ പ്രതലമെന്ന നിലയിൽ സാഹിത്യത്തിന്റെയും സാഹിത്യാഘോഷങ്ങളുടെയും പ്രസക്തി വർധിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപെട്ടു. വേദിയിൽ സ്ഥാനപനത്തിലെ അദ്ധ്യാപകനും എഴുത്തുകാരനുമായ ബഷീർ മിസ്അബിയുടെ "റൂമി, പ്രണയത്തിന്റെ പുസ്തകം" എന്നീ പുസ്തകങ്ങളുടെ പ്രകാശനം കെ. പി രാമാനുണ്ണി ഡോ. എം. കെ അബ്ദുറഹ്‌മാൻ മുബാറക്കിനും കെ. വി കരീമിനും നൽകി നിർവഹിച്ചു.വിവിധ സെഷനുകളിലായി പി. എം. എ ഗഫൂർ, മാട്ടി മുഹമ്മദ്‌, ഷഫീക് തുളുവത്ത്, ഉസ്മാൻ ഇരുമ്പുഴി, ഗിഫു മേലാറ്റൂർ, അഡ്വ. നജ്മ തബ്ഷീറ, പി.എസ് വിജയകുമാർ, സലീം പെരിമ്പലം, ഫഹദ് സലീം, പ്രിയ സുനിൽ, ഡോ. വി. എം. വിനോദ് എന്നിവർ പങ്കെടുക്കുകയുണ്ടായി. ബുക്ക്‌ പ്ലസിന്റെ മൂന്ന് ദിവസം നീണ്ടുനിന്ന വിപുലമായ പുസ്തകമേളയും കുട്ടികളുടെ കലാസാംസ്‌കാരിക പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നു.

ലിറ്ററേച്ചർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടത്തപ്പെട്ട ഫസ്ഫരി ബാല സാഹിത്യ പുരസ്കാരത്തിന് വി. ആർ. അർച്ചന, അലീസ ശിഹാബ് എന്നിവർ അർഹരായി. 5001 രൂപ വീതം ക്യാഷ് അവാർഡും പുരസ്കാരവും ജേതാക്കൾക്ക് സമാപന ചടങ്ങിൽ കെ. സുരേന്ദ്രൻ കൈമാറുകയുണ്ടായി