Fazcon മൂന്നാം എഡിഷൻ ഓഗസ്റ്റ് 02 ന് പടപ്പറമ്പിലുള്ള പാപ്പിലിയോ യിൽ വെച്ച് നടക്കുകയുണ്ടായി. ഫസ്ഫാരി എഡ്യൂക്കേഷണൽ കോംപ്ലക്സ് ന് കീഴിൽ വരുന്ന 130 ൽ പരം സ്റ്റാഫ് f ഉൾപെടുത്തികൊണ്ടുള്ള ഔദ്യോഗിക പരിപാടിയുടെ ഫ്ലാഗ് ഓഫ് കർമം സ്ഥാപനത്തിൽ ഏറ്റവും കൂടുതൽ സർവീസ് ചെയ്തിട്ടുള്ള ഉമ്മർ. സി നിർവഹിക്കുകയുണ്ടായി. വ്യത്യസ്തമായ രൂപത്തിൽ ഗ്രൂപ്പുകളാക്കി കൊണ്ടുള്ള യാത്രാ സംവിധാനം ഒരുക്കിയിരുന്നത്. വ്യത്യസ്തമായ സമ്മാനങ്ങളും മധുരങ്ങളും യാത്രാ മദ്യേ നൽകുകയുണ്ടായി. യാത്രക്കിടയിൽ സഹോദര സ്ഥാപനമായ കുറുവ യു. പി സ്കൂൾ നെ പരിചയപെടുത്തി കൊടുക്കുകയും ഉണ്ടായി. പ്രസ്തുത പരിപാടിയുടെ ഔദ്യോഗികമായ ഫ്ലാഗ് ഹോസ്റ്റിംഗ് കർമ്മം സ്ഥാപനത്തിലെ സീനിയർ അദ്ധ്യാപകൻ കരീം മാസ്റ്റർ നിർവഹിക്കുകയുണ്ടായി. സ്ഥാപനത്തിന്റെ ചെയർമാൻ ഡോ. എം. കെ. അബ്ദുറഹിമാൻ മുബാറക് സ്വാഗത ഭാഷണം നടത്തികൊണ്ട് പരിപാടിക്ക് ആരംഭം കുറിക്കുകയുണ്ടായി.സ്ഥാപനത്തിലെ മേധാവികളെ പരിചയപെടുത്തുന്നതായിരുന്നു ആദ്യത്തെ സെഷൻ. തുടർന്ന് സ്ഥാപനത്തിൽ പുതുതായി നടപ്പിലാക്കാൻ പോകുന്ന പ്രൊജക്റ്റ്‌കളുടെ ലോൺചിങ് കൂടെ നടക്കുകയുണ്ടായി. ചടങ്ങുകൾക്കിടയിൽ FLF curator മാരായ മുഹ്സിൻ,നിസാമുദ്ധീൻ എന്നിവരെ ആദരിക്കുകയും ഉണ്ടായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ഫസ്ഫാരി ഇംഗ്ലീഷ് സ്കൂൾ, ഫാസ്ഫരി ഓർഫനേജ് യു. പി സ്കൂൾ, F. O. H.S, FITE, പ്രൊജക്റ്റ് ടീം, പ്രെസ്സ് എന്നീ ക്രമത്തിൽ തന്നെ ഓരോ സ്റ്റാഫും വേദിയിൽ വന്ന് പരിചയപെടുത്തുകയുണ്ടായി. വേദിയിൽ സനാദം,പാരന്റിങ് സ്കൂൾ , ഗസ്റ്റ് പ്ര o, സ്റ്റാഫ് ലൈബ്രറി , ടി ആൻഡ് ടോക്ക് എന്നീ പ്രൊജക്റ്റ്‌കളുടെ ലൗഞ്ചിങ് നടക്കുകയും ഉണ്ടായി. ഉച്ചക്ക് ശേഷമുള്ള ആദ്യ സെഷനിൽ നോ യുവർ ഫസ്ഫരി എന്ന തലകെട്ടിൽ എല്ലാവരെയും ഉൾപ്പെടുത്തി കൊണ്ടുള്ള സ്പോട് ക്വിസ് കോമ്പറ്റിഷൻ നടത്തുകയുണ്ടായി. സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഉൾപെടുത്തികൊണ്ടുള്ള ക്വിസ് കോമ്പറ്റിഷൻ മത്സരത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ലെ സ്റ്റാഫ് ആയ ഹുസൈൻ ഫാരിസ് ഗോൾഡ് കോയിൻ സമ്മാനത്തിന് അർഹനാവുകയുണ്ടായി.ഫസ്ഫരി സ്റ്റാഫ് ക്ലബ് ന്റെ ജനറൽ ബോഡി ക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി വേദി. കയിഞ്ഞ പ്രവർത്തനങ്ങളെ കുറിച്ചും വരവ് ചെലവ് കണക്ക് അവതരിപ്പിക്കുകയും ഉണ്ടായി. പിന്നീട് പുതിയ സ്റ്റാഫ് ക്ലബ് മെമ്പർ മാരെ പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള സബ് കമ്മിറ്റികൾ രൂപീകരിക്കുകയും പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെറിയ രൂപം അവതരിപ്പിക്കുകയും ഉണ്ടായി.സുന്ദരമായ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച വേദിയിൽ പരിപാടിയിൽ പങ്കെടുത്ത എലാവർക്കുമുള്ള സ്നേഹ സമ്മാനം ചെയർമാൻ കൈമാറുകയും കൺക്ലൂഡിങ് സെഷനിൽ fazcon കൊണ്ട് ലക്ഷ്യമാക്കുന്ന കാര്യങ്ങളെ കുറിച്ച് നിർദേശം നൽകി എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ദേശീയ ഗാനത്തോടെ ഔദ്യോഗിക പരിപാടിക്ക് വിരാമം കുറിക്കുകയുണ്ടായി.ഫസ്ഫരി family ഒരുമിച്ചുള്ള ഗ്രൂപ്പ് ഫോട്ടോ എടുത്ത് പിരിയുകയുണ്ടായി.